Friday, July 10, 2015

സോഫ്റ്റ്‌ ചപ്പാത്തി ഉണ്ടാക്കുവാനുള്ള ടിപ്സ് :

ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ കട്ടി ആയി പോകുന്നു ,ഒട്ടും സോഫ്റ്റ്‌ അല്ല എന്നൊരു പരാതി നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടല്ലോ .ഞാന്‍ നിങ്ങള്ക്ക് കുറച്ചു ടിപ്സ് പറഞ്ഞു തരാം..

നല്ല ചപ്പാത്തി ഉണ്ടാക്കുവാന്‍ മാവു കുഴയ്ക്കുമ്പോള്‍ ചെറിയ ചൂടു വെള്ളത്തില്‍ കുഴയ്ക്കുക.

വെള്ളം മൊത്തത്തില്‍ ഒഴിച്ച് കുഴയ്ക്കാതെ കുറേശ്ശേയായി മാവില്‍ ഒഴിച്ച് കുഴയ്ക്കുക.

മാവ്ഒരുപാടു അയഞ്ഞോ കട്ടിയായോ കുഴയ്ക്കരുത്‌,ഒരു മീഡിയം പരുവത്തില്‍ ആയിരിക്കണം.

ഇനി ചപ്പാത്തി നല്ലത് പോലെ സോഫ്റ്റ്‌ ആയി കിട്ടുവാന്‍ മാവു കുഴയ്ക്കുമ്പോള്‍ വെള്ളം ചേര്‍ക്കുന്നതിനു പകരം പാല്‍ ചേര്‍ത്തു കുഴയ്ക്കാം.

അല്ലെങ്കില്‍ കുറച്ചു എണ്ണ ചേര്‍ത്തു മാവു കുഴ്യ്ക്കാം, എണ്ണ ചേര്‍ക്കുമ്പോള്‍ ചപ്പാത്തിയുടെ ടേസ്റ്റ് കൂടും.

ഇങ്ങനെ കുഴച്ച മാവു ഒരു നനഞ്ഞ തുണി ഉപയോഗിച്ച് അര മണിക്കൂര്‍ മൂടി വെച്ചതിനു ശേഷം ചപ്പാത്തി ഉണ്ടാക്കി നോക്കു ,വളരെ സോഫ്റ്റ്‌ ആയ ചപ്പാത്തി നിങ്ങള്‍ക്കു ഉണ്ടാക്കാം.
ചപ്പാത്തി ചുടുമ്പോള്‍ മീഡിയം തീയില്‍ ഉണ്ടാക്കുവാന്‍ എപ്പോളും ശ്രദ്ധിയ്ക്കണം,അല്ലെങ്കില്‍ അകം നന്നായി വേവുകയില്ല. — 

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates