Friday, July 10, 2015

പാലപ്പം , ഉരുളക്കിഴങ്ങ് കറി

പാലപ്പം :
അരി 2 കപ്പ്‌ ,തേങ്ങാ തിരുമ്മിയത്‌ ഒന്നര കപ്പ്‌ ,ചോറ് 3 ടേബിള്‍ സ്പൂണ്‍ ,പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ ,യീസ്റ്റ് ഒരു നുള്ള്
അരി യും തേങ്ങയും യീസ്റ്റും ചോറും വെള്ളവും ചേര്ത്തു അരച്ച് ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്ത്തും അടച്ചു വയ്ക്കുക.8 മണിക്കൂര്‍ കഴിഞ്ഞു ആവശ്യത്തിന് ഉപ്പും ചേര്ത്തു അപ്പം ചുട്ടു എടുക്കാം .
ശ്രദ്ധിക്കുക : അരി 2 മണിക്കൂര്‍ കുതിര്ത്തു് വെച്ചിട്ടും അരയ്ക്കാം ,പക്ഷെ
6 മണിക്കൂര്‍ കുതിര്ത്തു് വെച്ചിട്ട് അരി അരയ്ക്കാം എങ്കില്‍ വളരെ മൃദുവായ പാലപ്പം കിട്ടും.

ഉച്ചയ്ക്ക് 12 മണിയ്ക്ക് അരി കഴുകി വെള്ളത്തിലിട്ടു വെച്ചാല്‍ വൈകിട്ട് 6 നു അരയ്ക്കുക. രാത്രി മുഴുവന്‍ വെച്ചിട്ട് രാവിലെ ഉണ്ടാക്കാം .ഇതാണ് ശെരിയായ രീതി.
എളുപ്പം പാലപ്പം ഉണ്ടാക്കുന്നത്‌ ഇങ്ങനെയാണ് .യീസ്റ്റ് വേറെ കലക്കി ഒഴിക്കണ്ട കാര്യമില്ല. ..തേങ്ങാ കൂടുകയും കുറയുകയും ചെയ്യരുത്.കൂടിയാല്‍ അപ്പം ഇളകി വരില്ല,മുറിഞ്ഞു പോകും. മിക്കവരും ഇപ്പോള്‍ എളുപ്പത്തിനു യീസ്റ്റ് ആണ് ചേര്ക്കു ന്നത് . അരയ്ക്കാന്‍ തേങ്ങാ ഇല്ലെങ്കില്‍ തേങ്ങാപ്പാല്‍ ചേര്ത്താ ലും മതി .

ഉരുളക്കിഴങ്ങ് കറി

ഉരുളക്കിഴങ്ങ് – 3 കഷണങ്ങളാക്കിയത്
സവാള – 1 ½
പച്ചമുളക് – 4
വെളുത്തുള്ളി – 6 അല്ലി
തേങ്ങാപ്പാല്‍ – ഒരു കപ്പ്
മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
പെരുംജീരകം – ¾ ടേബിള്‍ സ്പൂണ്‍
മഞ്ഞള്പ്പൊ ടി – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
കറിവേപ്പില – രണ്ട് കതിര്‍
ഇഞ്ചി ഒരു ചെറിയ കഷണം ( optional)

ഒരു പാനില്‍ എണ്ണ ഒഴിച്ച് കറിവേപ്പില താളിയ്ക്കുക,ഇതിലേക്ക് വെളുത്തുള്ളി കീറിയതും,സവാള അരിഞ്ഞതും പച്ചമുളകും ഇട്ടു നന്നായി വഴറ്റുക.ഇനി ഉരുളക്കിഴങ്ങ് ചേര്ക്കു്ക,രണ്ടു മൂന്നു മിനിറ്റ് വഴറ്റിയതിനു ശേഷം മസാലകള്‍ ചേര്ത്തു ചൂടാക്കി കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്ത്തു അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ അല്പം ചൂട് വെള്ളത്തില്‍ കലക്കി കറിയില്‍ ചേര്ത്തു ചെറുതീയില്‍ രണ്ടു മിനിറ്റ് ഇളക്കി യോജിപ്പിച്ച് തീയ് അരയ്ക്കുക.ഉരുളക്കിഴങ്ങ് കറി തയ്യാര്‍.

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates