Friday, July 10, 2015

സ്വീറ്റ് കോണ്‍ പുട്ട്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമായ ഒന്നാണ് കോണ്‍.ഇത് പുട്ടില്‍ മിക്സ് ചെയ്തു സ്വീറ്റ്കോണ്‍ പുട്ട് ഉണ്ടാക്കിയാല്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും.ഒരുപാട് രീതിയില്‍ ഉണ്ടാക്കാം അതില്‍ ഒരു രീതി ഇവിടെ ചേര്‍ക്കുന്നു.

ആവശ്യമായവ:

പുട്ടുപൊടി ,സ്വീറ്റ് കോണ്‍ ,തേങ്ങാ ചിരവിയത്,ഉപ്പു ,വെള്ളം

ഉണ്ടാക്കുന്ന വിധം:
ആദ്യം പുട്ടുപൊടി നനച്ചു വയ്ക്കുക.
സ്വീറ്റ് കോണ്‍ 15 മിനിറ്റ് ആവിയില്‍ പുഴുങ്ങി എടുക്കുക.അല്ലെങ്കില്‍ പ്രഷര്‍ കുക്കറില്‍ 2 വിസില്‍ അടിപ്പിക്കുക.
ഇനി നനച്ച പുട്ട് പൊടിയും കോണും കൂടി ഇളക്കി യോജിപ്പിക്കുക.
പുട്ടുകുറ്റിയില്‍ തേങ്ങാ ചിരവിയതും പുട്ടുപൊടിയും കൂടി ഇടവിട്ട്‌ നിറയ്ക്കുക.ആവിയില്‍ പുഴുങ്ങി എടുക്കുക.
സ്വാദിഷ്ടമായ സ്വീറ്റ് കോണ്‍ പുട്ട് തയ്യാര്‍.

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates