Friday, July 10, 2015

ചെട്ടിനാട് ചിക്കന്‍

ആവശ്യമുള്ളവ :

ചിക്കന്‍ - 1 കിലോ
സവാള - 3
തക്കാളി – 2
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 8 -10 അല്ലി
മുളക് പൊടി – 2 ടീസ്‌പൂണ്‍
മഞ്ഞള്പൊടി - ½ ടീസ്‌പൂണ്‍
കറിവേപ്പില - 2 തണ്ട്
നാരങ്ങാ നീര് – 2 ടീസ്‌പൂണ്‍ / തൈര് – 2 ടീസ്‌പൂണ്‍ (ഏതെങ്കിലും ഒന്ന് മതി)
ഉപ്പ് – പാകത്തിന്
എണ്ണ – ആവശ്യത്തിന്‌

വറത്തു പൊടിക്കാന്‍ :

കറുവാപ്പട്ട - രണ്ടു ചെറിയ കഷണം
പെരുഞ്ചീരകം – ¾ ടീസ്പൂണ്‍
കശകശ – ¼ ടീസ്പൂണ്‍
ഏലയ്‌ക്ക - 4
ഗ്രാമ്പൂ - 4
ജീരകം – ½ ടീസ്പൂണ്‍
ഉണക്കമുളക് – 6 - 8
ഉണക്കമല്ലി – 1½ ടേബിള്‍ സ്പൂണ്‍
തേങ്ങാ തിരുമ്മിയത്‌ - ഒന്നിന്റെ പകുതി

ചെയ്യേണ്ട വിധം :

ചിക്കന്‍ ചെറിയ കഷങ്ങളാക്കി വൃത്തിയായി കഴുകി വെള്ളം വാലാന്‍ വയ്ക്കുക..അതിനു ശേഷം അല്പം മഞ്ഞള്‍ പൊടിയും ഉപ്പും നാരങ്ങാ നീരും ( തൈര് ) പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
തക്കാളിയും സവാളയും അരിഞ്ഞു വയ്ക്കുക
ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക..

‘’വറത്തു പൊടിക്കാന്‍ ‘’ ഉള്ള സാധങ്ങളും ,തേങ്ങയും വറതെടുക്കുക.
വറുത്തെടുത്ത ഇവ മിക്സറില്‍ നന്നായി അരച്ചെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും താളിച്ച്‌ സവാള അരിഞ്ഞതും ഇഞ്ചി ,വെളുത്തുള്ളി അരച്ചതും കൂടി വഴറ്റുക. നന്നായി വഴന്നതിനു ശേഷം ഇതിലേക്ക് തക്കാളി കൂടി ചേര്ത്ത് വഴറ്റുക.എണ്ണ തെളിഞ്ഞു വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്ത്ത്് ചൂടാക്കുക.. ഇനി ചിക്കെന്‍ ചേര്ത്തി ളക്കുക, അല്പം ഉപ്പു കൂടി ചേര്ത്തോ ..നന്നായി മസാല ഒന്ന് പിടിക്കട്ടെ. ഇനി അല്പം ചൂട് വെള്ളം ഒഴിച്ചോള്..

ഒരു തിള വരുമ്പോഴേക്കും അരച്ച് വെച്ചിരിക്കുന്ന മസാലയും തേങ്ങയും ചേര്ത്ത് വീണ്ടും ഇളക്കുക.ഇനി അടച്ചു വെച്ച് വേവിയ്ക്കുക..ഒടുവില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്ത്തോ . ചിക്കന്‍ വെന്തു കഴിഞ്ഞു മല്ലിയിലയോ സ്പ്രിംഗ് ഒനിയനോ കറിവേപ്പിലയോ വിതറി അലങ്കരിക്കാം...ചിക്കന്‍ ചെട്ടിനാട് തയ്യാര്‍.....

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates