Friday, July 10, 2015

മുരിങ്ങയില കറി

1. ഒരു മുരിങ്ങയില തണ്ട് വെള്ളത്തില്‍ നന്നായി കഴിയിട്ടു ഒരു കൈപ്പിടി മുരിങ്ങയില തണ്ടില്‍ നിന്നും ഊരിഎടുക്കുക.ഇനി ഇത് ഒരു പാത്രത്തില്‍ മാറ്റി വെയ്ക്കുക.

2. മൂന്നു കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക.

3 . ഒരു മുറി തേങ്ങ ചിരവിയതും ഒരു വറ്റല്‍ മുളകും ഒരു നുള്ള് ജീരകവും രണ്ടു അല്ലി വെളുത്തുള്ളിയും ലേശം വെള്ളം ചേര്‍ത്ത് അരകല്ലില്‍ നേര്‍മ്മ ആയി അരച്ച് എടുക്കുക.(അരകല്ല് ഇല്ലാത്ത സാഹചര്യത്തില്‍ മിക്സര്‍ ഉപയോഗിയ്ക്കുക .)

4. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിയ്ക്കുക.കുഞ്ഞുള്ളിയും ഇട്ടു മൂത്ത് വരുമ്പോള്‍ മുരിങ്ങയില ഇടുക.ഒന്ന് ചിക്കി കൊടുക്കുക.മുരിങ്ങയില പൊട്ടുന്ന ശബ്ദം കേള്‍ക്കണം ,അപ്പോള്‍ ആണ് അതിന്റെ പാകം.ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക.(കൂടി പോകരുത് ).
ഇതിലേക്ക് തേങ്ങ അരപ്പ് ചേര്‍ക്കുക.ആവശ്യത്തിനു വെള്ളവും ഒഴിയ്ക്കുക.നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേര്‍ത്തും ഒന്ന് ചൂടാക്കിയതിനു ശേഷം വാങ്ങി വയ്ക്കുക.

രുചികരമായ മുരിങ്ങയില കറി തയ്യാര്‍.
ചൂട് ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.

ടിപ്സ് :
തേങ്ങ അരപ്പ് ചേര്‍ത്തതിനു ശേഷം കറി തിളയ്ക്കരുത്,കറി വെള്ളവും പീരയും പോലെ ആയി പോകും.
മുരിങ്ങയില കറി എരിവു അധികം ചേര്‍ക്കാതെ ആണ് അതിന്റെ തനതായ രുചി,അതുകൊണ്ട് ഒരു വറ്റല്‍ മുളകില്‍ കൂടുതല്‍ അരയ്ക്കരുത്.വറ്റല്‍ മുളകിന് പകരം പച്ചമുളക് അരച്ചാല്‍ രുചി മാറി പോകും. ജീരകവും വെളുത്തുള്ളിയും പറഞ്ഞ അളവില്‍ കൂടരുത്,രുചി മാറും.

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates