Friday, July 10, 2015

നാരങ്ങാ അച്ചാര്‍

നാരങ്ങയുടെ കയ്പ് കളയുന്നതാണ് ആദ്യ പരിപാടി. അതിനായി ഒന്നുകില്‍ പാത്രത്തില്‍ വെള്ളം തിളപിച്ചു നാരങ്ങാ അതില്‍ ഇട്ടു വാട്ടുക, അല്ലെങ്കില്‍ ഒരു ഇഡലി പാത്രത്തില്‍ ആവി കയറ്റി എടുക്കുക.ഇനി നനവെല്ലാം തുടച്ചെടുത്തു ഉപ്പു പുരട്ടി ഒരുപാത്രതില് അട്ച്ചങ്ങു വെചെക്കുക..രണ്ട്‌ മൂന്നു ദിവസം അവിടെയിരിക്കട്ടെ.
രണ്ട്‌ മൂന്നു ദിവസം കഴിഞ്ഞിട്ട് അച്ചാര്‍ ഇട്ടാല്‍ മതി

ആവശ്യമായവ ;

നാരങ്ങ - .10 – 15
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - 15 – 20 അല്ലി
പച്ചമുളക് - 4 – 6
മുളക് പൊടി – 3 ടേബിള്സ്പൂഷണ്‍
കായപൊടി - 1 ടീസ്പൂണ്‍
ഉലുവാപൊടി – 1 ടീസ്പൂണ്‍
മഞ്ഞപൊടി ആവശ്യത്തിന്‌, ഒരുപാടു അങ്ങ് ചേര്ക്കലണ്ട ,കയ്ക്കും
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – രണ്ട്‌ തണ്ട്
വിനാഗിരി – ആവശ്യത്തിന്‌
ഉപ്പ് – പാകത്തിന്
നല്ലെണ്ണ തന്നെ വേണം,എന്നാലേ ഇതിനൊരു രുചി വരൂ

തയ്യാറാക്കുന്നത് :
നാരങ്ങ കീറി കഷണങ്ങളാക്കുക..ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞു കറിവേപ്പില താളിച്ച്‌
അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും യഥാക്രമം വഴറ്റുക.ഇതിലോട്ടു മസാലകള്‍ എല്ലാം കൂടി ചേര്ത്ത് ഇളക്കി നാരങ്ങയും ചെര്ക്ക്കു ക. അല്പം തിളപ്പിച്ച്‌ ആറിയ വെള്ളവും ഉപ്പും ചേര്ത്ത് യോജിപ്പിക്കുക.വിനാഗിരിയും ചേര്ത്ത് വാങ്ങാം.

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates