Friday, July 10, 2015

റവ ലഡ്ഡു

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന രുചികരമായ ഒരു മധുര പലഹാരമാണിത്.

ആവശ്യമായവ :
റവ – 1 കപ്പ്
പഞ്ചസാര പൊടിച്ചത് – 1/2 കപ്പ് ( മധുരം ആവശ്യത്തിനനുസരിച്ച് കൂട്ടാവുന്നതും കുറക്കാവുന്നതുമാണ് )
ചെറു ചൂട് പാല്‍ - ഏകദേശം 1/4 കപ്പ്
ഏലക്കാ പൊടിച്ചത് – 1/2 ടീസ്പൂണ്‍
നെയ്യ് – 1 ടേബിള്സ്പൂ ണ്‍
കശുവണ്ടിപ്പരിപ്പ് – 10 -15 എണ്ണം
ഉണക്ക മുന്തിരി - 10 -15 എണ്ണം
തേങ്ങാ തിരുമ്മിയത് – 1/4 – 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം:
ഒരു പാനില്‍ കുറച്ചു നെയ്യൊഴിച്ച് , അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും വറുത്ത് മാറ്റിവെക്കുക.
റവ പച്ചമണം മാറുന്നത് വരെ വറുത്ത് മാറ്റിവെക്കുക.
തേങ്ങാ തിരുമ്മിയതും, മൂന്ന് നാലു മിനുറ്റ് വറുത്ത് മാറ്റിവെക്കുക.
ഇനി ഒരു ബൌളില്‍ റവയും, വറുത്ത് വെച്ച തേങ്ങാ തിരുമ്മിയതും, പഞ്ചസാര പൊടിച്ചതും, ഏലക്കാ പൊടിയും , വറുത്ത് വെച്ച അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.
പാല്‍ കുറേശ്ശെ ചേര്ത്തു ഇളക്കുക. പാല്‍ എല്ലാം കൂടി ഒരുമിച്ച് ഒഴിക്കരുത്. കുഴഞ്ഞ് പോകും.
ലഡ്ഡുവിന്റെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക.റവ ലഡ്ഡു തയ്യാര്‍.

ടിപ്സ് :
ഉണ്ടാക്കി കഴിഞ്ഞു കുറച്ചു നേരം വെച്ചതിനു ശേഷം കഴിച്ചാല്‍ രുചി കൂടും.

0 comments:

Post a Comment

Popular Posts

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates