Saturday, September 14, 2024

രുചികരമായ ഓലന്‍ തയ്യാറാക്കാം*

*രുചികരമായ ഓലന്‍ തയ്യാറാക്കാം*



🔺*പ്രാദേശികമായി ചേരുവകളിലും വിഭവം തയ്യാറാക്കുന്നതിലും വ്യത്യാസമുണ്ടെങ്കിലും തെക്ക് തൊട്ട് വടക്ക് വരെ സദ്യകളിലെ സ്ഥിര സാന്നിധ്യമാണ് ഓലൻ.*

🔹*ആവശ്യമായ ചേരുവകൾ*

👉ഇളവൻ (കുമ്പളങ്ങ) - 250 ഗ്രാം

👉വൻപയർ - 100 ഗ്രാം

👉പയർ - 100 ഗ്രാം

👉പച്ചമുളക് - 5 എണ്ണം

👉മത്തൻ - 100 ഗ്രാം

👉തേങ്ങാപാൽ (ഒന്നാം പാൽ) - 1 കപ്പ്

👉ഉപ്പ് ആവശ്യത്തിന്

👉വെളിച്ചെണ്ണ - 3 ടീസ്പൂൺ

👉കറിവേപ്പില - 2 തണ്ട്

🌶പാകം ചെയ്യുന്ന വിധം👇

🔷*ആദ്യം വൻപയർ വേവിച്ചു മാറ്റിവെക്കണം. ഇളവൻ, പയർ, മത്തൻ, പച്ചമുളക് എന്നിവ ഇടത്തരം വലിപ്പത്തിൽ മുറിച്ച് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. (തിളക്കുമ്പോൾ വേവിച്ചു മാറ്റിവെച്ച വൻപയറും ചേർക്കണം) വെള്ളം വറ്റി കട്ടിപരുവമാകുമ്പോൾ തേങ്ങാപ്പാൽ ചേർത്തിളക്കി തീയിൽ നിന്നും മാറ്റണം. (തിളക്കരുത്) ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി ഉപയോഗിക്കാം...!!!*

0 comments:

Post a Comment

Popular Posts

Text Widget

Search This Blog

Powered by Blogger.

Blogger Pages

Copyright © Adukkalakaaryam | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates